Monday, 10 December 2018

weekly Reflection

10-12 2018
സാഹിത്യ ശില്പിയായ നെഹ്റു- സി.പി.ശ്രീരാമൻ

ഇന്നുകൂടിയുള്ളു ഇനി 31-12-2018 വന്നാൽ മതി പരീക്ഷ സമയം
കുട്ടികൾ നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് പഠിപ്പിച്ച പാംഭാഗത്തു നിന്നു പരീക്ഷയും നടത്തി. വളരെ നല്ല മാർക്കുകൾ  കുട്ടികൾ വാങ്ങി ,എനിക്ക് അതിൽ സന്തോഷം തോന്നി .ഞൻ എല്ലാവര്ക്കും വിജയശംസകൾ നൽകി 

Saturday, 8 December 2018

weekly Reflection

3 - 12 - 2018 മുതൽ 7-12-2018 വരെ
സാക്ഷി - സി.വി.ശ്രീരാമൻ
(നാടകം -റോൾ പ്ലേ മോഡൽ)
3 - 12 - 2018)
ആശാൻ എന്ന മാനി -എം.ആർ.ബി
മൂന്ന് ലെസ്സൻ പ്ലാൻ (4-12-2018, 5-12-18, 6-12-2018)
സാഹിത്യ ശില്പിയായ നെഹ്റു- സി.പി.ശ്രീരാമൻ
മൂന്ന് ലെസ്സൻ പ്ലാൻ
(7-12-2018)
(ക്ലാസുകൾ തുടങ്ങും മുൻപ് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കും.)
ഈ വാരത്തിൽ ഇത്രയുമാണ് ഞാൻ പഠിപ്പിച്ചത് .വളരെ നന്നായിരുന്നു.

Saturday, 1 December 2018

weekly Reflection

26-11-2018 മുതൽ 30-11-2018 വരെ
അജഗജാന്തരം - എസ്.വി.വേണുഗോപൻ നായർ
നാല് ലെസ്സൻ പ്ലാൻ ( 26-11-2018, 27-11.2018, 28-11-2018,)
സഫലമിയാത്ര - കക്കാട്
രണ്ട് ലെസ്സൻ പ്ലാൻ
(29,11, 2018 - 30, 11, 2018) ഈ വാരത്തിൽ എന്റെ ക്ലാസ്സ് കാണാൻ ജയ കുമാരി ടീച്ചർ വന്നു.അജഗജാന്തരം എന്ന പാഠഭാഗമാണ് 9. H ൽ പഠിപ്പിച്ചത്.
ക്ലാസ്സ് നന്നായിരുന്നുവെന്ന് ജയ കുമാരി ടീച്ചർ പറയുകയും ചെയ്തു. 9. H ലെ കുട്ടികൾ നല്ല അച്ചടക്കത്തോട് പെരുമാറി'  എന്റ്റെ  ക്ലാസ്സിലെ കുട്ടികൾ നല്ല പെരുമാറ്റമാണ്.
ഈ വാരത്തിൽ ഇത്രയുo പാഠങ്ങൾ ആണ് ഞാൻ പഠിപ്പിച്ചത്. 

Saturday, 24 November 2018

Weekly Reflection


19- 11-2018 മുതൽ 23-11-2018 വരെ
വെളിച്ചത്തിന്റെ വിരലുകൾ - ഉമ്മാച്ചു - ഉറൂബ്
നാല് ലെസ്സൻ പ്ലാൻ (19-11-2018, 21-11-2018, 22-11-2018, 23-11 2018)
എനിക്ക് പഠിപ്പിക്കുവാനുള്ള കാര്യങ്ങൾ ശെരിയായ രീതിയിൽ ഞാൻ പഠിപ്പിക്കുകയും പരീക്ഷകൾ നടത്തി അതിന്റ മാർക്ക് ടീച്ചറിന്റ കയ്യിൽ കൊടുക്കയും ചെയ്യും.
ഈ വാരത്തിൽ ഞാൻ സ്കൂളിൽ ചെയ്ത പ്രവർത്തികൾ - പൊതു നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു

Tuesday, 20 November 2018

Teaching practice

ഈ വർഷം പ്രയളം ഉണ്ടായതു കാരണം ഓണ പരിപ്പാടികൾ ഒന്നുമില്ലായിരുന്നു-
ഈ 2018 വർഷം കേരളവും അതുപോലെ ഇന്ത്യാ മഹാരാജ്യവും മറക്കില്ല. അതിനാൽ ആ സമയങ്ങളിൽ സ്കൂളിൽ അവധിയായിരുന്നു.എനിക്ക് വളരെ അധികം വിഷമം കൂടിയുണ്ട് പ്രളയം ഉണ്ടായതുകൊണ്ട് ഓണം സന്തോഷത്തോടെ എല്ലാവർക്കും ഒത്തു കൂടുവാൻ പറ്റിയില്ല. പ്രളയം അതിജീവിക്കാൻ കേരളത്തിന് കഴിയും ..എല്ലാവരും തിരികെ വരും ജീവിത സ്വപ്‌നവുമായി.ജാതി മത വേർതിരിവ് ഇല്ലാതെ ഒന്നാണ് നമ്മൾ... പ്രളയത്തെ കുറിച്ച് കുട്ടികൾക്ക് ഒരു അവെർനെസ് 
സംഘടിപ്പിക്കുന്നു 
"പ്രളയം കേരളം അതിജീവനം"

Saturday, 17 November 2018

Weekely Reflection

7-11-2018 മുതൽ 16 - 11-2018
വരെ
എനിക്ക് പഠിപ്പിക്കാനുള്ള പാഠങ്ങൾ
ജിവിതം ഒരു പ്രാർത്ഥന - കെ.എം മാത്യു - മൂന്ന് ലെസ്സൻ പ്ലാൻ ( തിയതി - 7-11-2018, 8-11-2018,
9, 11,2018)
കാളകൾ - പി.ഭാസ്കരൻ
രണ്ട് - ലെസ്സൻ പ്ലാൻ (12, 11, 2018, 13, 11, 2018)
കൊടിയേറ്റം - അടൂർ ഗോപാലകൃഷ്ണൻ
(14, 11, 2018, 15- 11 - 2018, 16-11-2018)
ഈ വാരത്തിൽ ഇത്രയും പാഠങ്ങളാണ് ഞാൻ പഠിപ്പിച്ചത് വളരെ നല്ല വാരമായിരുന്നു.പഠിപ്പിക്കാനുള്ള കാര്യങ്ങൾ  കൃത്യമായി പഠിപ്പിക്കുവാൻ കഴിഞ്ഞു .

Wednesday, 7 November 2018

Second phase Teaching Practice

7-11-2018 ൽ രണ്ടാം ഘട്ട പ്രാക്ടിറ്റീസ് ആരംഭിച്ചു .ഡിസംബർ 18 വരെയായിരുന്നു.
അതിനു ശേഷം ഡിസംബർ 31 മുതൽ ജനുവരി 18 വരെയുമാണ്
വീണ്ടും സ്കൂളിൽ പഠിപ്പിക്കാനള്ള എല്ലാ വിധ തയ്യാറെടുപ്പുകളും ഞാൻ കരുതി.ഫസ്റ്റ് ഫേസ് കഴിഞ്ഞു സെക്കൻഡ് തുടങ്ങി .വളരെ നല്ല സ്കൂളും നല്ല കുട്ടികളുമാണ്.ഇപ്പോഴും എനിക്ക് പഠിക്കാൻ കിട്ടിയത് 9 .Ή തന്നെയാണ് .അതുകൊണ്ടു എനിക്ക് വവളരെ  അധികം സന്തോഷം ഉണ്ടായിരുന്നു .ഞാൻ ടിപ്പിച്ച കുട്ടികളെ താന്നെ വീണ്ടും പഠിപ്പിക്കാൻ അവസരം കിട്ടിയത് ഓർത്തു 

Thursday, 21 June 2018

Fist phase teaching practice days 40

20-6-2018 മുതൽ ബി.എസ് കോഴ്സിന്റ ഭാഗമായി 40 ദിവസത്തെ ട്രെയിനിംങ് ആരംഭിച്ചു.14 പേരാണ് അമ്യത സ്കൂളിൽ രാവിലെ 9.30 ന എത്തിയത്. എനിക്ക് പഠിപ്പിക്കുന്നുള്ളത് 9. H ആണ്.
സ്കൂൾ വിസിറ്റിങ്ങ് വന്നതിന് ശേഷം ചെറിയ ടെൻഷൻ കൂടി ഉണ്ടായിരുന്നു. എങ്കിലും അധ്യാപന പ്രവൃത്തി എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അതു കൊണ്ട് എനിക്ക് സന്തോഷ പൂർവ്വം ഞാൻ ചെയ്യാൻ പോവുക്കുന്നു
പാരിപ്പള്ളി അമൃത സ്കൂൾ എന്ത് കൊണ്ടും നല്ല സ്കൂൾ ആണ് 

Saturday, 13 January 2018

school visit

അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി വില്ലേജിൽ , പാരിപ്പള്ളി ജംഗ്ഷ്നിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്രത ഹയർസെക്കണ്ടറി സ്കുൾ സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂർ, കല്ലുവാതുക്കൽ, ചാവർകോഡ്, ഇളംകുളം, വർക്കല, പരവൂർ എന്നീ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു.
ചരിത്രം
1964 ൽ ശ്രീ വേലു മെമ്മേറിയൽ സംസ്ക്രത യു പി സ്കൂൾ (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകൾ അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹർ ഓർഫനേജും ഹരിജൻ വെൽ ഫയർ ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്രതത്തെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അറിവില്ലാതിരുന്നതിനാൽ പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുൾ നിലനിർത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണൻ വൈദ്യർ, ആർ. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാർ എന്നിവർ. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരിൽ അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതിൽ പഠിച്ചിരുന്ന കുട്ടികൾക്ക് പഠനത്തോടപ്പം തൊഴിൽ പരിശീലനത്തിനായി തയ്യൽ സ്കൂൾ, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. ശ്രീ കോച്ചപ്പള്ളിൽ വി. സുകുമാരൻ മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചർ പ്രധാനാദ്ധ്യാപികയുമായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ൽ ലോകം മുഴുവൻ അറിയപ്പെടുന്ന ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതൽ ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂൾ എന്നറിയപ്പെടുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും അന്നുമുതൽ അമൃത സംസ്ക്രത ഹയർസെക്കഡറി സ്കൂൾ</i></b> എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളർച്ചയുടെ ഫലമായി UP വിഭാഗത്തിൽ 30 ഡിവിഷനും , HS വിഭാഗത്തിൽ 33 ഡിവിഷനും , ഹയർസെക്കഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതൻ, അമൃത ബാലമന്ദിരം, ജവഹർ ഓർഫനേജ് എന്നിവിടങ്ങളിൽ നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കൽ, ആലപ്പാട്, ചെറിയഴീക്കൽ, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളർച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്ഥാപനമായി ഉയർന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകൾ പലതവണ Best School അവാർഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ</center>
* ' സ്കൗട്ട് & ഗൈഡ്സ്. * സംസ്കൃത സാംസ്കാരിക വേദി
ഏസ് പി സി
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
നൻമ
എൻ എസ് എസ്
മാനേജ്മെന്റ്
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 30 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുവർണ്ണ കുമാരി അമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീകുമാരിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സുദാന, ബാലകൃഷ്ൺ പിള്ള, ദേവകി അമ്മ, രാജം എൻ. എസ്, ഓമനഅമ്മ. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
SEED
YOUTH FESTIVAL
വഴികാട്ടി
NH 47 ന് പാരിപ്പള്ളി നഗരത്തിൽ നിന്നും 200 മി. അകലത്തായി തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകലം..

School Visit 5 days

2017-2019 അധ്യായന വർഷത്തിൽ ബി.ടെ ഡിന്റെ ഭാഗമായി രണ്ടാം സെമസ്റ്ററിൽ അഞ്ചു ദിവസം സ്കൂൾ വിസിറ്റ് - ജനുവരി 8, 9, 10, 11, 12 എന്നീ ദിവസങ്ങളിൽ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംങ് കോളേജ് നിന്നും പാരിപ്പള്ളി അമൃത സംസ്ക്യത സ്കൂളിൽ  .എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സ്കുളിൽ അധ്യാപികയായി പോകണമെന്ന് .പരിശിലനത്തിന്റെ ഭാഗമായിട്ടാണെങ്കിലും സ്കൂളിൽ വരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.അമൃത സ്കൂൾ വളരെ നല്ല സ്കൂൾ ആണ് .അധ്യാപകരും ഹെഡ്മിനിസ്‌ട്രീസ്‌ വളരെ നന്നായി ആണ് ഞങ്ങളോടു പെരുമാറിയത് .